SEARCH


Kariyappil Bhagavathy Theyyam - കരിയാപ്പിൽ ഭഗവതി തെയ്യം

Kariyappil Bhagavathy Theyyam - കരിയാപ്പിൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kariyappil Bhagavathy Theyyam - കരിയാപ്പിൽ ഭഗവതി തെയ്യം

കരിയാപ്പിൽ ഭഗവതി തെയ്യം: തിരുവര്‍ക്കാട്ട് ഭഗവതി സങ്കൽപം തന്നെയാണ് കരിയാപ്പിൽ ഭഗവതി തെയ്യത്തിനും. കുന്നുമ്പ്രത്ത് തറവാട്ടിലെ കമ്മോത്ത് നായരും കൂട്ടരും പിലിക്കോട് രയരമംഗലത്ത് കുളിച്ചു തൊഴുവാൻ പോയപ്പോൾ അവിടെത്തെ ദേവി അവരുടെ കൂടെ ചീമേനിക്ക് അടുത്തുള്ള കരിയാപ്പിൽ കാവിൽ എത്തിയെന്നും പിന്നീട് ചീമേനി അപ്പന്റെ അമ്പലത്തിൽ കുടിയിരിക്കുകയും ചെയ്തു. അവിടെ നിന്നും ദേവി കുന്നുമ്പ്രത്ത് തറവാട്ടിൽ എത്തിയെന്നുമാണ് ഐതീഹ്യം. തിരുവര്‍ക്കാട്ട് ഭഗവതി തെയ്യം : ‘പോറ്റിപ്പോരുന്നോരച്ചി’ എന്ന നിലയില്‍ മാടായിക്കാവിലച്ചി എന്ന് ഗ്രാമീണര്‍ ഭക്തിപുരസ്സരം വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയാണ് തായിപ്പരദേവത എന്നറിയപ്പെടുന്നത്. കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്‌. വിവിധ ദേശങ്ങളിൽ വിവിധ പേരുകളിലായി ഈ ദേവിക്ക് എഴുപതോളം നാമാന്തരങ്ങൾ ഉണ്ട്. പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ജനിച്ച ആറു തെയ്യങ്ങളില്‍ ഒന്നായ ഈ തായി ഉഗ്രസ്വരൂപിണിയായ ദാരികാന്തകിയാണ്. ശിവപത്‌നിയായ പാര്‍വതി ദാരികാസുരനെ കൊല്ലാന്‍ വേണ്ടി രൂപമെടുത്തതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു. ദാരിക വധം പൂര്‍ത്തിയാക്കിയ ദേവിയെ ശിഷ്ടജന പരിപാലനാര്‍ത്ഥം ശിവന്‍ ഭൂമിയിലേക്കയച്ചു എന്നും, ഭൂമിയിലെത്തിയ ദേവി ഭദ്രകാളിക്ക് ശിവന്‍ വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത് നല്‍കി എന്നും അങ്ങിനെ കോലത്ത് നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറിയെന്നുമാണ് ഐതിഹ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848